കോവിഡ്-19 മഹാമാരിക്കിടയിലും ഇസ്കോൺ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് സൗരവ് ഗാംഗുലി.താൻ ഉറപ്പു നൽകിയത് പോലെ 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്യാനാണ് മുൻ ക്രിക്കറ്റ് താരം എത്തിയത്. കൊൽക്കത്തയിലെ ക്ഷേത്രം സന്ദർശിച്ച ഗാംഗുലി ക്ഷേത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നതെല്ലാം പരിശോധിക്കുകയും, ആവശ്യമുള്ള വസ്തുക്കളുടെ കണക്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ലോക്ഡൗൺ കാലത്ത് ആയിരക്കണക്കിന് പേർ പട്ടിണി അനുഭവിക്കുന്ന ബംഗാളിൽ, ഒരു ദിവസം ഏതാണ്ട് പതിനായിരത്തോളം പേർക്ക് ക്ഷേത്രത്തിൽ നിന്നും ഭക്ഷണം നൽകുന്നുണ്ട്.ബംഗാളിലെ ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച്, ഈഡൻ ഗാർഡൻ ആവശ്യമെങ്കിൽ ക്വാറന്റൈൻ കേന്ദ്രമാക്കി ഉപയോഗപ്പെടുത്താൻ വിട്ടുതരാൻ തങ്ങൾ തയ്യാറാണെന്നും ഗാംഗുലി അറിയിച്ചു.








