ഇന്ത്യയിൽ കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 3072 ആയി. കഴിഞ്ഞ ദിവസം മാത്രം 525 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2, 748 പേർ ചികിത്സയിലാണ്. രോഗബാധ മൂലം,ഇതുവരെ രാജ്യത്തെ 75 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരിൽ ആയിരത്തിലധികം പേർക്ക് ഡൽഹിയിൽ നടന്ന നിസാമുദീൻ മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വെളിപ്പെടുത്തി.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ, 490 പേരും മഹാരാഷ്ട്രയിലാണ്. ഇവിടെ മരിച്ചവരുടെ എണ്ണം 26 കഴിഞ്ഞു.മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ള തമിഴ്നാട്ടിൽ, 485 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post