കേരളത്തിൽ രണ്ടാമത്തെ കോമഡ മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ആദിവാസികൾക്ക് ഇന്നത്തെ ദിവസം വളരെ നിർണായകമാണ്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തു വരും. 171 സാമ്പിളുകൾ പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചിട്ടുണ്ട്.
റാപിഡ് ടെസ്റ്റ് ആണ് ഇവിടെ അവലംബിക്കുന്നത്.ഇന്ന് വൈകുന്നേരത്തോടെ എല്ലാ പരിശോധനാ ഫലവും അറിയും.സമൂഹ വ്യാപന സാധ്യത അറിയാനും കൂടി വേണ്ടിയാണ് ആരോഗ്യ വിദഗ്ധർ കാത്തിരിക്കുന്നത്.ഈ സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവിദഗ്ധർ അടുത്ത നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക.












