ഡല്‍ഹി:നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്തെ മതസമ്മേളനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് 13 മുതല്‍ 15 വരെ ആയിരക്കണക്കിന് ആളുകള്‍ ആണ് ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസയില്‍ ഒത്തു ചേര്‍ന്നത്.
രാജ്യത്ത് കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങളെയെല്ലാം അവഗണിച്ചായിരുന്നു തബ്ലീഗ് സമ്മേളനം നടന്നത്.ഇത് കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ് തയ്യാറെടുക്കുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി നിസാമുദിനിലെത്തിയിരുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഡല്‍ഹി പോലിസിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് നിസാമുദ്ദീന്‍ മര്‍ക്കസ ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായത്. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പള്ളിയും പരിസര പ്രദേശവും ശുചിയാക്കി.
നിരവധി പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. രോഗം പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ പള്ളിയില്‍ ഇത്തരത്തിലൊരു ഒത്തുകൂടല്‍ നടന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ പള്ളി ഭാരവാഹികള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ്സെടുത്തിരുന്നു.
സമ്മേളനത്തില്‍ പങ്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്കും രോഗം സ്ഥരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടിയതിന് പ്രധാനകാരണം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ സാമൂഹിക ഇടപെടലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ . ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചത്.
Discussion about this post