കോവിഡ് മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 69,451 ആയി.ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഇറ്റലിയിലാണ്.ഏതാണ്ട് 15,887 പേർ രാജ്യത്ത് മരിച്ചുവെന്നാണ് കണക്ക്.1,28,948 രോഗബാധിതരാണ് ഇപ്പോൾ ഇറ്റലിയിലുള്ളത്.
3,36,673 രോഗഗ്രസ്തരുള്ള അമേരിക്കയിലാണ് ലോകത്ത് ഏറ്റവുമധികം കോവിഡ്-19 ബാധിച്ചവർ.രാജ്യത്ത് മരിച്ചവരുടെ എണ്ണം 9,616.സ്പെയിനിൽ രോഗബാധിതരുടെ എണ്ണം 1,31,646 ആണ്.രോഗം മൂലം മരിച്ചവരുടെ എണ്ണമാകട്ടെ, 12,641 കടന്നു.ലോകത്ത് നിലവിൽ 12,73,709 പേർ കോവിഡ് രോഗബാധിതരായിക്കഴിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post