ചെന്നൈ: മദ്യം കിട്ടാത്തതിനാൽ പെയിന്റും വാർണിഷും കുടിച്ച മൂന്ന് പേർ മരിച്ചു. തമിഴ്നാട് ചെങ്കൽപ്പേട്ട സ്വദേശികളായ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെയിന്റിംഗ് തൊഴിലാളികളും സുഹൃത്തുക്കളുമായ മൂവരും ചേർന്ന് ജോലി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന പെയിന്റും വാർണിഷും കുടിക്കുകയായിരുന്നു. തുടർന്ന് ഛർദ്ദിച്ച് അവശരായ മൂന്ന് പേരെയും വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചുരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.










