അമേരിക്കയിൽ ഇപ്പോൾ അതീവഗുരുതരമായ സാഹചര്യമാണെന്നു മുന്നറിയിപ്പു നൽകി സർജൻ ജനറൽ. രണ്ടാം ലോകമഹായുദ്ധത്തിലെ ഗതി തന്നെ മാറ്റി മറിച്ച പേൾ ഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യമാണ് അമേരിക്ക നേരിടാൻ പോകുന്നതെന്ന് സർജൻ ജനറലായ ജെറോം ആദംസ്.വരാൻപോകുന്ന ഒരാഴ്ച, വളരെ നിർണായകമാണെന്നും മരണസംഖ്യ ഒരുപാട് ഉയരാൻ സാധ്യതയുണ്ടെന്നും ആദംസ് അഭിപ്രായപ്പെട്ടു.ആ ദിവസങ്ങളെ 9/11 നോടും ആദം താരതമ്യപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അമേരിക്ക നേരിടാൻ പോകുന്ന ഈ കഠിനമായ ദിനങ്ങളെ മറികടക്കണമെങ്കിൽ, ഓരോരുത്തരും അവരവരുടെ കടമകൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പകർച്ചവ്യാധി വിഭാഗത്തിന്റെ തലവനായ ആന്റണി ഫൗസിയും അഭിമുഖീകരിക്കാൻ പോകുന്ന ദിനങ്ങളുടെ പ്രാധാന്യം ജനങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു.
Discussion about this post