ലോകത്തെ സ്തംഭനാവസ്ഥയിലാക്കികൊണ്ട് വ്യാപിക്കുന്ന കോവിഡ്-19 മഹാമാരിയിൽ മരണസംഖ്യ 74,500 കവിഞ്ഞു. 13 ലക്ഷത്തി നാല്പത്തിആറായിരത്തിൽ അധികം പേർക്കാണ് ആഗോളവ്യാപകമായി മഹാമാരി ബാധിച്ചിരിക്കുന്നത്. ഇതുവരെ, 2,78,695 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.
അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലും സ്ഥിതി ഗുരുതരമായിത്തന്നെ തുടരുകയാണ്.ഇറ്റലിയിലാണ് ഏറ്റവുമധികം പേർ മരിച്ചിരിക്കുന്നത്.ഇതുവരെ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് മരിച്ചവരുടെ എണ്ണം 16,523 ആണ്.13,341 പേർ രോഗബാധിതരായി മരിച്ച സ്പെയിൻ ആണ് രണ്ടാം സ്ഥാനത്ത്.അമേരിക്കയിൽ മരണം 10,871 കടന്നു. നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും അമേരിക്കയിലാണ്.3,67,004 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചിട്ടുള്ളത്.











