ഡൽഹി: രാജ്യ തലസ്ഥാനത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ കാലത്തു അകപ്പെട്ട പോയ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായി സേവാ ഭാരതി പ്രവർത്തകർ. മലയാളികൾ തിങ്ങിപ്പാർക്കുന്ന മയൂർ വിഹാറിൽ സേവഭാരതിയുടെ അന്നപൂർണ്ണ കേന്ദ്രത്തിൽ നിന്നും നിത്യോപയോഗത്തിനുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം നടത്തുകയാണ് പ്രവർത്തകർ.
ഡൽഹിയിൽ എട്ട് കേന്ദ്രങ്ങളിലായാണ് രാഷ്ട്രീയ സ്വയംസേവക സംഘം സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ കേന്ദ്രത്തിലും മലയാളികളായ ആർഎസ്എസ് പ്രവർത്തകരെ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചുമതലപെടുത്തിയിട്ടുണ്ട്.
ഭക്ഷണ വിതരണം, ആവശ്യ സാധനങ്ങളുടെ വിതരണം, മാസ്ക്ക്, സാനിറ്റൈസർ വിതരണം എന്നീ പ്രവർത്തനങ്ങളും സേവാഭാരതി നടത്തുന്നുണ്ട്. നിരവധി പേരാണ് സന്നദ്ധ പ്രവർത്തനത്തിനായി സേവാഭാരതിക്കൊപ്പം ചേരുന്നത്.
മലയാളികൾക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഡൽഹി നിവാസികൾക്കും ഒക്കെ സഹായമെത്തിക്കുന്നതിനായി സേവാഭാരതി പ്രവർത്തകർ രംഗത്തുണ്ട്. വിവിധ ഭാഷകൾ സംസാരിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി അതാത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കോർഡിനേറ്റർമാരായി സേവാഭാരതി തെരഞ്ഞെടുത്തിട്ടുണ്ട്.
Discussion about this post