പ്രവാസികൾക്ക് ആശ്വാസമായി സർക്കാരിന്റെ ഓൺലൈൻ ചികിത്സ പദ്ധതി.വിവിധ സംഘടനകളുമായി കൈകോർത്ത് നോർക്ക 5 ഹെൽപ്പ് ഡെസ്കുകൾ രൂപീകരിച്ചിട്ടുണ്ട്. മലയാളികൾ അധികമുള്ള പ്രവാസി രാജ്യങ്ങളിലായാണ് ഹെൽപ്പ് ഡെസ്ക്കുകൾ. വിദേശത്ത് കഷ്ടപ്പെടുന്ന മലയാളികൾക്ക് നോർക്കയുടെ വെബ്സൈറ്റ് മുഖാന്തരം രജിസ്ട്രേഷൻ ചെയ്ത് ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരമുണ്ടാക്കാനാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകളും ഉപരോധങ്ങളും മൂലം പല പ്രവാസികളും വൈദ്യസഹായം ലഭിക്കാതെ വിഷമിക്കുന്നുണ്ട്.വിദഗ്ധരായ ഡോക്ടർമാരുമായി വീഡിയോ കോൾ ചെയ്യാനും, വൈദ്യ സഹായവും, രോഗലക്ഷണങ്ങളിൽ ഉപദേശം തേടാനും ഈ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവാസികളെ ഒരുപാട് സഹായിക്കും. അമേരിക്കയിലും മറ്റും നിരവധി മലയാളികൾ കോവിഡ് രോഗം ബാധിച്ച് മരണമടയുന്നതിനാൽ അവർക്കൊരു വഴികാട്ടിയായാണ് സർക്കാരിന്റെ ഈ സംരംഭം. ഹെൽപ്പ് ഡെസ്കുകളുമായി സഹകരിക്കണമെന്ന് അംബാസഡർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.












