ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്ര സര്‍ക്കാര്‍ .രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളും ജവഹര്‍ നവോദയ വിദ്യാലയങ്ങളിം ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാനാണ് തീരുമാനം. രാജ്യത്തെ 90 കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇതിനായി തയ്യാറായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒഡീഷയിലെ ബാലസോര്‍, കര്‍ണാടകയിലെ ബിദാര്‍, ടിന്‍സുകിയ (അസം), ഉത്തരാഖണ്ഡിലെ ജോഷിമത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ 60 കെവികളും 33 ജെഎന്‍വികളും ആരോഗ്യ നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള 645 നവോദയ വിദ്യാലയങ്ങളിലും 400 കെവി സ്‌കൂളുകളിലുമായി 2.5 ലക്ഷം പേരെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി തയ്യാറാണ്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ പ്രധാന കേന്ദ്രീയ വിദ്യാലയങ്ങള്‍ എങ്ങനെ പിന്തുണ നല്‍കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ നിര്‍ദ്ദേശിച്ചിരുന്നു.
ആഗ്ര മേഖലയില്‍ മാത്രം, സര്‍സാവ, ചാണ്ടിനഗര്‍, സൂരജ്പൂര്‍, ഹിന്‍ഡോണ്‍ എന്നിവിടങ്ങളിലെ നാല് കെ.വികള്‍ വൈറസിനെ നേരിടാന്‍ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതുപോലെ, ബറോഡ, അഹമ്മദാബാദ്, ജാംനഗര്‍ (ഗുജറാത്ത്) എന്നിവിടങ്ങളിലെ നാല് സ്‌കൂളുകളെ നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റി. രണ്ട് സ്‌കൂളുകള്‍ ബെംഗളൂരു മേഖലയിലെ അധികൃതര്‍ ഏറ്റെടുത്തു.
400 ജില്ലകളിലായി രണ്ടായിരത്തോളം പേരെ നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിനായി 400 ഓളം സ്‌കൂളുകള്‍ വിട്ടുനല്‍കാമെന്ന് ജെഎന്‍വികള്‍ നടത്തുന്ന നവോദയ വിദ്യാലയ സമിതി കമ്മീഷണര്‍ ബി കെ സിംഗ് പറഞ്ഞു. ”ഇതിനകം 33 സ്‌കൂളുകളില്‍ ഇതിനായി വിട്ടു നല്‍കി കഴിഞ്ഞുവെന്നും സിംഗ് വ്യക്തമാക്കി.
Discussion about this post