ഉത്തർപ്രദേശിലെ മീററ്റിൽ, കോവിഡ്-19 രോഗം ബാധിച്ചയാളെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് നാലു പേർ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ, മീററ്റിലെ ജാലികോട്ടി മേഖലയിലാണ് സംഭവം.
രോഗബാധിതനെക്കുറിച്ചറിഞ്ഞ ആരോഗ്യ പ്രവർത്തകരും മജിസ്ട്രേറ്റും പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി.രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ ചിലർ തടയുകയും ഉദ്യോഗസ്ഥർക്കു നേരെ കല്ലെറിയുകയുമായിരുന്നു.കല്ലേറിൽ ഒരു പോലീസുകാരനും ചില മജിസ്ട്രേറ്റിനും പരിക്കേറ്റിട്ടുണ്ട്.സംഭവം അറിഞ്ഞ് കൂടുതൽ പോലീസുകാർ സ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശമുള്ളതിനാൽ പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്തു.








