ഡൽഹി: ഡൽഹിയിൽ മൂന്ന് മിനിറ്റിനിടെ രണ്ട് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. പാകിസ്ഥാനിലെ രജൻപൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
വൈകിട്ട് 5.44നും 5.47നും ഇടയിലാണ് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. ആദ്യ ഭൂചലനം 9 സെക്കൻഡോളം നീണ്ടു നിന്നു. വലിയ ശബ്ദത്തോട് കൂടിയ പ്രകമ്പനങ്ങളാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ആളപായമോ നാശനഷ്ടമോ ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Discussion about this post