ശ്രീനഗർ: ജമ്മു കശ്മീരിലെ കേരാൻ മേഖലയിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 8 ഭീകരരെയും 15 പാക് സൈനികരെയും ഇന്ത്യൻ സേന വധിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്.
കേരാൻ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ പാക് ഭീകര ക്യാമ്പുകള്‍ സൈന്യം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാക് സൈനികരെയും ഭീകരരെയും വധിച്ചെന്ന സ്ഥിരീകരണവുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഏപ്രില്‍ അഞ്ചിന് കിഷന്‍ഗംഗ നദിക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച അഞ്ച് ഭീകരുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സൈന്യം വധിച്ച ഭീകരരില്‍ മൂന്നു പേര്‍ ജമ്മു കശ്മീര്‍ കേന്ദ്രീ കരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരന്മാരും ബാക്കി രണ്ടു പേര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരുമാണ്.







