ഡൽഹിയിൽ ശുചീകരണത്തിന് ജപ്പാനീസ് നിർമിത ശുചീകരണ മെഷീൻ ഉപയോഗിച്ച് സംസ്ഥാന സർക്കാർ. ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിലും അടച്ചു പൂട്ടൽ മേഖലകളിലുമുള്ള ശുചീകരണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഏതാണ്ട് 20,000 ചതുരശ്ര മീറ്റർ സ്ഥലം അണുവിമുക്തമാക്കാൻ ഇവയ്ക്കു സാധിക്കും.
ഒരു പ്രൈവറ്റ് കമ്പനിയിൽ നിന്നുമാണ് ഇത്തരത്തിലുള്ള 10 മെഷീനുകൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഡൽഹി സർക്കാർ വാങ്ങിയിരിക്കുന്നത്. ഇരുവശത്തുമായി 53 അടി നീളമുള്ള കൈകളുണ്ട് ഈ യന്ത്രത്തിന്. ഇവ ആവശ്യത്തിന് ചുരുക്കാനും അഴിച്ചു മാറ്റാനും പറ്റുന്നവയായതിനാൽ എത്ര ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കാനും ഇതിനു സാധിക്കും.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ഷീൽഡിന്റെ ഭാഗമായാണ് ഈ ശുചീകരണ യജ്ഞം.
Discussion about this post