പശ്ചിമബംഗാളിൽ നിരന്തരമായി നടക്കുന്ന സുരക്ഷാവീഴ്ച കൾക്കും ലോക്ഡൗൺ ലംഘനങ്ങൾക്കുമെതിരെ ഗവർണറുടെ മുന്നറിയിപ്പ്. പശ്ചിമബംഗാൾ ഗവർണറായ ജഗ്ദീപ് ധൻകാർ ലോക്ഡൗൺ ലംഘനങ്ങളുണ്ടാകരുതെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി. ബംഗാളിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാണിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.ഇതിനെത്തുടർന്നാണ് പശ്ചിമബംഗാൾ ഗവർണറുടെ പരാമർശം.
തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ജഗ്ദീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു ദിവസങ്ങൾക്കു മുൻപ് കൊൽക്കത്തയിൽ നൂറുകണക്കിന് പേരാണ് മസ്ജിദിൽ നിസ്കാരത്തിന് തടിച്ചുകൂടിയത്. ഈ സംഭവം അടക്കം ചൂണ്ടിക്കാണിച്ചുള്ള കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്, ശരിയായ രീതിയിൽ പരിഗണിക്കപ്പെടണമെന്നും, സാമൂഹിക അകലം പാലിക്കുന്നതിലും മത സമ്മേളനങ്ങൾ നിയന്ത്രിക്കുന്നതിലും ഉണ്ടാവുന്ന വീഴ്ചകൾക്ക് ഉദ്യോഗസ്ഥരെല്ലാവരും ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post