ന്യൂഡല്‍ഹി: പ്രധാനമന്ത്രി നാളെ രാവിലെ 10മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച തീരുമാനം നാളെ പ്രഖ്യാപിച്ചേക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി പധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി അതത് സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ വിലിയിരുത്തിയിരുന്നു. മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്.
എന്നാല്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നേക്കുമെന്നാണ് സൂചന. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. പ്രധാമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയുള്ളൂ .











