കോവിഡ് രോഗബാധ ഇന്ത്യയിൽ സാവധാനം വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ എണ്ണം 796. ഇതോടെ രാജ്യത്ത് ആകെ മൊത്തം രോഗബാധയേറ്റവരുടെ എണ്ണം 9,152 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇതുവരെ 308 പേർ രാജ്യത്തെ മരണപ്പെട്ടിട്ടുണ്ട്, ഒപ്പം 857 പേർ രോഗമുക്തി നേടിയിട്ടുമുണ്ടെന്നും അഗർവാൾ വ്യക്തമാക്കി. കോവിഡ് വിരുദ്ധ പോരാട്ടത്തിലെ മുന്നണി പോരാളികളുടെയും, പ്രാദേശിക ഭരണകൂടത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലം രാജ്യത്ത് പ്രകടമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post