രാജ്യമെങ്ങും കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുമ്പോൾ ഒരുമിച്ച് കൈകോർത്ത് ഉത്തർപ്രദേശ് പോലീസും. തങ്ങളുടെ ഒരുദിവസത്തെ സംഭാവനയാണ് യുപി പോലീസുകാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പിരിച്ചെടുത്ത തുക 74 ലക്ഷത്തിലധികം ഉണ്ടായിരുന്നു.
ഉത്തർപ്രദേശ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംസ്ഥാന ഡി.ജി.പിയുടെ അഭ്യർത്ഥന മാനിച്ചാണ് സംസ്ഥാനത്തെ പോലീസുകാർ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനത്തിനുവേണ്ടി സംഭാവന ചെയ്യാൻ തീരുമാനിച്ചത്.
Discussion about this post