തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവിന് ശേഷം സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. മെയ് പകുതിയോടെ നടക്കേണ്ട പരീക്ഷകള്‍ ആ സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനം നാളെ വൈസ് ചാന്‍സലര്‍മാരുമായി നടക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലകള്‍ പുതുക്കിയ അക്കാമിക് കലണ്ടര്‍ പ്രഖ്യാപിക്കും. അസാപിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറികള്‍ തുറന്നുകൊടുക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മേയ് മൂന്നിന് ശേഷം സര്‍വകലാശാല പരീക്ഷകള്‍ നടത്താനാണ് തീരുമാനം. ലോക്ഡൗണ്‍ ഇനിയും നീട്ടിയാല്‍ തീരുമാനം മാറും. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post