സൗദി അറേബ്യയിലും കോവിഡ് രോഗബാധ രൂക്ഷം. ഇതുവരെ രാജ്യത്തെ 5,000 പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 435 പേർക്കാണ്.രോഗബാധിതരുടെ എണ്ണം ഇതോടെ 5,369 ആയെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും മരണനിരക്ക് കുത്തനെ ഉയരുകയാണ്. മദീനയിൽ നാലുപേരും മക്കയിൽ മൂന്നുപേരും ജിദ്ദയിൽ ഒരാളും കൂടെ ഇന്ന് മരിച്ചു.മദീനയിൽ ഇതുവരെ മരണസംഖ്യ 29 ആയിട്ടുണ്ട്.വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇതോടു കൂടി 73 ആയി.രോഗബാധിതനായിരുന്ന 889 പേർ സൗദിയിൽ സുഖം പ്രാപിച്ചു.
Discussion about this post