ഡല്‍ഹി: കേരളത്തില്‍ ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും എന്നാല്‍ മഴയുടെ അഞ്ചു ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
നാലു ദിവസം വൈകി ജൂണ്‍ അഞ്ചിനാണ് തമിഴ്നാട്ടില്‍ മണ്‍സൂണ്‍ എത്തുക. ഡല്‍ഹിയില്‍ ജൂണ്‍ 27 മുതലേ മഴയുണ്ടാകൂയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഗോവയില്‍ ജൂണ്‍ ഏഴിന്, ഹൈദരാബാദില്‍ എട്ട്, പൂനെ 10, മുംബൈ 11 എന്നിങ്ങനെയാണ് മന്‍സൂണ്‍ എത്തുക. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മിതമായ മഴയോടുകൂടി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും.
നാലുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലമാണ് കേരളത്തില്‍ ഉള്ളത്. ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കാര്‍ഷികമേഖലക്ക് വളരെ പ്രധാനപ്പെട്ടതാണ്.
Discussion about this post