തിരുവനന്തപുരം: കൊറോണ വൈറസ് കേസുകള്‍ കുറവുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളെ മൂന്നാമത്തെ മേഖലയായി കണക്കാക്കി സാധാരണ ജീവിതം ഭാഗികമായി അനുവദിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഹോട്ട്സ്പോട്ടായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
തിരുവനന്തപുരത്തെ മൂന്നാമത്തെ മേഖലയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍വെക്കും. സാധാരണ ജീവിതം ഭാഗികമായി അനുവദിക്കുമെങ്കിലും നിയന്ത്രണങ്ങളെല്ലാം ഈ ജില്ലകളിലും ബാധകമായിരിക്കും. ആലപ്പുഴയില്‍ മൂന്നും തിരുവനന്തപുരം ജില്ലയില്‍ രണ്ടും പാലക്കാട് ജില്ലയില്‍ മൂന്നും തൃശൂര്‍, വയനാട് ജില്ലകളില്‍ ഒന്നു വീതവും കൊറോണ കേസുകളാണ് ഉള്ളത്.
അതേസമയം സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും അടക്കമുള്ളവ അടച്ചിടും. കൂട്ടംകൂടലോ പൊതു – സ്വകാര്യ പരിപാടികളോ അനുവദിക്കില്ല. ഈ ജില്ലകളിലെ ഹോട്ട്സ്പോട്ടുകള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. എന്നാല്‍ ചില ഇളവുകള്‍ അനുവദിക്കും. കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ വൈകീട്ട് ഏഴു വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാവും നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post