ആമസോൺ ഫ്ലിപ്കാർട്ട് മുതലായ ഇ-കൊമേഴ്സ് കമ്പനികൾക്ക് മൊബൈൽ ഫോൺ, ലാപ്ടോപ്പ് സ്റ്റേഷനറി സാധനങ്ങൾ,ടെലിവിഷൻ,റഫ്രിജറേറ്റർ മുതലായ ഇലക്ട്രോണിക്സ് സാമഗ്രികളും സ്റ്റേഷനറി സാധനങ്ങളും വിൽക്കാൻ അനുമതി. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ ഇവ വാങ്ങാൻ സാധിക്കും.
അവശ്യവസ്തുക്കളുടെ ഓൺലൈൻ വിൽപന കേന്ദ്രസർക്കാർ അംഗീകരിച്ചതിനെത്തുടർന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് വ്യക്തമായ പുതിയ നിർദേശം പുറപ്പെടുവിച്ചത്.ഹോം ഡെലിവറിയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്.എന്നാൽ, ഷോപ്പിംഗ് കമ്പനികളുടെ ഡെലിവറി വാനുകൾ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങണം.
Discussion about this post