കോവിഡ്-19 ബാധിച്ച് ചൈനയിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം മാധ്യമങ്ങളിലൂടെ ചൈന പുറത്തുവിട്ടതിന്റെ ഇരട്ടി ഉണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ യഥാർഥ കണക്കുകൾ ചൈന പുറത്ത് വിടുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
“കോവിഡ് വൈറസിന്റെ വ്യാപനം തുടങ്ങിയത് എവിടെ നിന്നാണെന്നറിയണം.ഇതിനായി വുഹാനിലെ ലാബിൽ പരിശോധന നടത്തണം. രോഗബാധയേറ്റ് അമേരിക്കയിൽ മരിച്ചവരുടെ ഇരട്ടിയിലധികം വരും യഥാർത്ഥത്തിൽ ചൈനയുടെ കണക്ക്.അതിന്റെ അടുത്തൊന്നും അമേരിക്കയിലെ മരണസംഖ്യ എത്തില്ല” എന്നും ട്രംപ് കൂട്ടിച്ചേർത്തു.












