തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജനൽ ഗ്ലാസ് പൊട്ടിച്ച് അക്രമി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.
ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാരമൂട് സ്വദേശിനിയായ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് വിനീഷ് പൊലീസ് പിടിയിലായിട്ടുണ്ട്. യുവതിയുടെ അമ്മയും മകനും തൊട്ടടുത്ത മുറിയിൽ ഉറക്കത്തിലായിരുന്നു. നിലവിളി കേട്ട് ഉണർന്ന ഇവരും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.











