കോഴിക്കോട്: വധഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി കെ.എം ഷാജി എം.എല്‍.എ പൊലീസില്‍ പരാതി നല്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് വധഭീഷണി നേരിടുന്നതെന്ന് എം.എല്‍.എ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെ ഒന്നിലേറെപ്പേര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി.
എംഎല്‍എയുടെ സെക്രട്ടറി സ്ക്രീന്‍ഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശമനുസരിച്ച് കോഴിക്കോട് ചേവായൂര്‍ പൊലീസെത്തി എംഎല്‍എയില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കാനും സാധ്യതയുണ്ട്. എന്നാലിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അതേസമയം കെ. എം ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ നെടുവ സി.പി.ഐ.എം ലോക്കല്‍കമ്മിറ്റി അംഗം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ കൊറോണ ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധിരിപ്പിക്കുന്നു എന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് എന്ന് ചൂണ്ടിക്കാണിച്ചാണ് ഷാജിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.
Discussion about this post