ഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് അനുവദിച്ച ഇളവ് പിന്ലവലിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലോക്ക് ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നതാണ് നിരോധിച്ചത്.
മേയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പ് ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാം. ഫ്ളിപ്പ്കാര്‍ട്ട് പുതിയ സ്മാര്‍ട്ഫോണുകള്‍ക്കായി ഓര്‍ഡറുകള്‍ എടുക്കാന്‍ ആരംഭിച്ചിരുന്നു.
അതേസമയം, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് അവശ്യ സാധനങ്ങള്‍ക്ക് അപ്പുറത്തുള്ളവ വിതരണം ചെയ്യാന്‍ അനുമതി നല്കിയാല് രാജ്യത്തെ പരമ്ബരാഗത, ചെറുകിട മേഖലയില വ്യാപാരികളെ ബാധിക്കുമെന്ന് നേരത്തെതന്ന ആശങ്ക ഉയര്‍ന്നിരുന്നു.
ഏപ്രില്‍ 15 പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ കൊറോണ തീവ്രബാധിതമല്ലാത്ത മേഖലകളില്‍ ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണമായും പുനരാരംഭിക്കാമെന്നും കമ്പനികളുടെ വാഹനങ്ങള്‍ക്ക് അവശ്യമായ അനുമതിയോടെ നിരത്തിലിറങ്ങാമെന്നും ഉണ്ടായിരുന്നു. ഇതിലൂടെ അവശ്യമല്ലാത്ത വസ്തുക്കളുടെ വിതരണത്തിനും കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരുന്നു.
പുതിയ ഓര്‍ഡറില്‍ അവശ്യ വസ്തുക്കള്‍ ആയതും അല്ലാത്തതും എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അവശ്യമല്ലാത്ത വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ അനുവദിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവിന്റെ ട്വീറ്റ്.
എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകളും, സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അതോറിറ്റികളും ഈ നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കണമെന്നും ഓര്‍ഡറിലുണ്ട്. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ ഇ കൊമേഴ്സ് സേവനങ്ങള്‍ക്ക് ഏപ്രില്‍ 20 മുതല്‍ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് അഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തുന്നത്.
Discussion about this post