അതിർത്തി മേഖലകളിലെ റോഡ്,ഗതാഗത സൗകര്യങ്ങൾ നിയന്ത്രിക്കുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ‘പ്രോജക്ട് വിജയക്’വിജയകരമായി മുന്നേറുന്നുവെന്ന് കേന്ദ്ര സർക്കാർ.ഇനി മുതൽ കാർഗിൽ മേഖലയിലെ മഞ്ഞുറഞ്ഞു കിടക്കുന്ന ഏറ്റവും ദുർഘടമായ മേഖലകളിലും സൈനിക വാഹനങ്ങൾക്ക് കടന്നു ചെല്ലാനാകും.
ബി.ആർ.ഒയുടെ മേൽനോട്ടത്തിൽ അത്യന്തം ദുഷ്കരമായ ഈ മേഖലകളിലും റോഡ് നിർമ്മിച്ച് ഗതാഗത സൗകര്യം സ്ഥാപിച്ചതിനാൽ സൈനിക വാഹനങ്ങൾക്കും ആയുധങ്ങൾ വഹിച്ചു കൊണ്ടുള്ള കൂറ്റൻ ട്രക്കുകൾക്കും ഇനി ഈ ഉയർന്ന പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയും.രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇവിടേയ്ക്ക് ഗതാഗത സൗകര്യമേർപ്പെടുത്തുന്നതെന്ന് ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് വ്യക്തമാക്കി.നിർണ്ണായകമായ ഈ സ്ഥാനങ്ങളിലെ ഫലപ്രദമായ ഗതാഗത സൗകര്യങ്ങളുടെ അഭാവം കാർഗിൽ യുദ്ധത്തിൽ ഇന്ത്യ അനുഭവിച്ച ഏറ്റവും വലിയ കഷ്ടതകളിൽ ഒന്നായിരുന്നു.











Discussion about this post