ലോകത്താകമാനമുള്ള കോവിഡ്-19 രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു.ഏറ്റവും പുതിയതായി കിട്ടിയ റിപ്പോർട്ട് അനുസരിച്ച് 24,06,905 പേർക്ക് ലോകത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്.രോഗബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 1,65,058 ആയി.40,555 പേർ മരിച്ച അമേരിക്കയാണ് മരണങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം7,63,836 ആയി.രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇറ്റലിയിൽ മരണമടഞ്ഞവരുടെ എണ്ണം 23,660 ആണ്.1,78,972 പേർക്കാണ് ഇറ്റലിയിൽ രോഗം ബാധിച്ചിരിക്കുന്നത്.മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സ്പെയിനിലെ മരണസംഖ്യ 20,453 കടന്നു.













Discussion about this post