Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഉപഭോക്താവിൽ നിന്നും ഉത്പാദകനിലേക്ക്; കഴിഞ്ഞ നാല് വർഷം കൊണ്ട് പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ ഇന്ത്യ നേടിയത് 5 മടങ്ങ് വളർച്ച, കണക്കുകൾ പുറത്ത്

by Brave India Desk
Apr 20, 2020, 05:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: പ്രതിരോധ ഉത്പന്ന രംഗത്ത് ഇന്ത്യ ഉപഭോക്താവിൽ നിന്ന് ഉത്പാദകനിലേക്ക് മുന്നേറിയത് റേക്കോർഡ് വേഗത്തിലെന്ന് കണക്കുകൾ. പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ മുൻ പന്തിയിൽ നിന്നിരുന്ന രാജ്യമായ ഇന്ത്യ കഴിഞ്ഞ നാല് വർഷം കൊണ്ട് ഉത്പാദനത്തിൽ ഏറെക്കൊറെ സ്വയം പര്യാപ്തത കൈവരിച്ചെന്ന് മാത്രമല്ല കയറ്റുമതിയിൽ 5 മടങ്ങിന്റെ വർദ്ധനവ് നേടിയതായും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘മേക്ക് ഇൻ ഇന്ത്യ‘ പ്രകാരമാണ് ഇന്ത്യ ഈ കുതിപ്പുകൾ സ്വന്തമാക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

2016-17 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പന്ന കയറ്റുമതി 1521.86 കോടിയുടേതായിരുന്നു. എന്നാൽ 2019-20 കണക്കനുസരിച്ച് ഇത് 8,620.59 കോടിയായാണ് വർദ്ധിച്ചിരിക്കുന്നത്. ഇത് അഞ്ച് ശതമാനത്തിനും മീതേയുള്ള വർദ്ധനവാണ്. കൂടാതെ 2020-21 കാലയളവിൽ ഇന്ത്യ ലക്ഷ്യം വെക്കുന്നത് 15,000 കോടി രൂപയുടെ കയറ്റുമതിയാണ് എന്നത് ഈ രംഗത്തെ രാജ്യത്തിന്റെ വളർച്ചയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.

സ്വകാര്യ മേഖലയും ഈ കുതിപ്പിൽ നിർണ്ണായക പങ്കു വഹിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ അടിവരയിടുന്നു. 194.35 കോടിയിൽ നിന്ന് നാല് വർഷം കൊണ്ട് 8013.65 കോടിയിലേക്കാണ് കുതിച്ചു കയറ്റം.

വ്യാവസായിക ലൈസൻസിംഗിൽ കൊണ്ടു വന്ന ഇളവുകളും ഉദാര നയങ്ങളും ഉത്പാദനം ത്വരിതപ്പെടുത്തിയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിരോധ ലൈസൻസുകളുടെ എണ്ണം 2014 മാർച്ച് 31ലെ കണക്ക് പ്രകാരം 215 ആയിരുന്നത് 2019 ഡിസംബറിലെ കണക്ക് പ്രകാരം 460 ആയി വർദ്ധിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും നേരിട്ട് നിക്ഷേപം സ്വീകരിക്കുന്ന നയങ്ങളിൽ കൊണ്ടു വന്ന പരിഷ്കാരങ്ങളും തുണയായി.

പ്രതിരോധ ഉത്പാദന സംഭരണ രംഗത്തെ നയങ്ങൾ 2016ൽ പരിഷ്കരിച്ചിരുന്നു. ഇതിന്റെ ഫലമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് പകരം ഇന്ത്യയിൽ തന്നെ നിർമ്മിച്ച് ഇന്ത്യയിൽ തന്നെ സംയോജിപ്പിച്ച് ഉത്പന്നങ്ങൾ രംഗത്തിറക്കുക എന്ന സംവിധാനത്തിന് കൂടുതൽ പ്രാമുഖ്യം കൈ വന്നു.

തമിഴ്നാട്ടിലും ഉത്തർ പ്രദേശിലും വിശാലമായ തലത്തിൽ പ്രതിരോധ വ്യവസായ ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന്റെ ഫലമായി പ്രതിരോധ വ്യവസായം വലിയ തോതിൽ സാമ്പത്തിക പുരോഗതിക്ക് കാരണമായി. ഡി ആർ ഡി ഒ അടക്കമുള്ള നിരവധി സർക്കാർ ഏജൻസികളിൽ പരീക്ഷണത്തിനുള്ള സാഹചര്യങ്ങൾ വിപുലമാക്കി. തദ്ദേശീയ പ്രതിരോധ വ്യവസായത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ‘മിഷൻ രക്ഷാ ഗ്യാൻ ശക്തി‘ എന്ന പേരിൽ സംവിധാനം വികസിപ്പിച്ചു. നിക്ഷേപ സാദ്ധ്യതകൾ, പ്രവർത്തനങ്ങൾ, നിർദ്ദേശങ്ങൾ, നിബന്ധനകൾ എന്നിവ ഈ സംവിധാനത്തിന് കീഴിൽ ഏകീകരിച്ചു. കയറ്റുമതി ക്ലിയറൻസ് പ്രക്രിയ ഓൺലൈനാക്കുക വഴി ഇടപാടുകൾ സുതാര്യമാക്കി.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അർജന്റീന, റഷ്യ, സെർബിയ, മ്യാന്മർ, ഇന്തോനേഷ്യ, ജോർദാൻ, മഡഗാസ്കർ, ഉഗാണ്ട, സാംബിയ, സൗദി അറേബ്യ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പു വെച്ച പ്രതിരോധ സഹകരണ കരാറുകൾ പ്രതിരോധ ഉത്പന്ന നിർമ്മാണ വിപണന രംഗത്തെ വൻ ശക്തിയായി രാജ്യം മാറുന്നതിന്റെ വ്യക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നു.

Tags: india5 times rise in Defence exports
Share786
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies