രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉചിതമായ മുന്നോട്ടു പോകവേ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ തടയണമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.ഡോക്ടർമാർക്കും മറ്റു മെഡിക്കൽ ജീവനക്കാർക്കുമെതിരെയുള്ള അക്രമം തടയാൻ ഉടൻ നിയമം നിർമാണം നടത്തിയില്ലെങ്കിൽ വ്യാഴാഴ്ച കരിദിനമായി ആചരിക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകി.
രാജ്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാൽ പണിമുടക്കില്ലെന്നും പക്ഷേ, കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടർമാർ ജോലിക്കെത്തുമെന്നും മെഡിക്കൽ അസോസിയേഷൻ അധികൃതർ പ്രഖ്യാപിച്ചു.ലോക്ഡൗണിനിടയിലും രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കെതിരെ കനത്ത അക്രമങ്ങൾ അഴിച്ചുവിടുന്ന വാർത്തകൾ വ്യാപകമായി പുറത്തുവരുന്നുണ്ട്.
Discussion about this post