മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് പരിശോധന. സോഷ്യൽ ക്യാമ്പിന്റെ ഭാഗമായി നഗരത്തിലെ ആസാദ് മൈതാനിൽ നടന്ന കോവിഡ് പരിശോധനയിൽ പങ്കെടുത്ത 171 മാധ്യമപ്രവർത്തകരിൽ, അമ്പത്തിമൂന്ന് പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇലക്ട്രോണിക്, പ്രിന്റിംഗ് മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മഹാരാഷ്ട്രയിലെ നാനാഭാഗത്തുമുള്ള അനവധി മാധ്യമങ്ങളിലെ റിപ്പോർട്ടർമാരെയാണ് ക്യാമ്പിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നത്.53 പേർക്ക് രോഗബാധയേറ്റ കാര്യം മുംബൈ കോർപ്പറേഷൻ ഔദ്യോഗിക വക്താവ് വിജയ് ഖാബ്ലെ സ്ഥിരീകരിച്ചു. രോഗബാധിതരെ ഐസൊലേഷനിൽ പാർപ്പിക്കാനുള്ള തീരുമാനത്തിലാണ് മുംബൈ കോർപ്പറേഷൻ അധികൃതർ.










