പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഏഴു കോടി രൂപ സംഭാവന ചെയ്തു.കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടുന്ന ഭാരതത്തിലെ ജനങ്ങളുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹ്യുണ്ടായുടെ ഈ നടപടി.
തിങ്കളാഴ്ചയാണ് സംഭാവനയെ കുറിച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എംഡി വെളിപ്പെടുത്തിയത്.നേരത്തെ തമിഴ്നാടിനും കമ്പനി ധനസഹായം നൽകിയിരുന്നു.അഞ്ചു കോടി രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിലേക്ക് കൊടുത്തത്.നേരത്തെ, 25,000 പേർക്ക് നാലു കോടി രൂപ വിലമതിക്കുന്ന കോവിഡ് പരിശോധന കിറ്റുകൾ ഹ്യുണ്ടായ് സംഭാവന ചെയ്തിരുന്നു
Discussion about this post