ലോകം മുഴുവനും വെന്റിലേറ്ററുകൾക്കായി മത്സരിക്കുമ്പോൾ, ആഫ്രിക്ക പോലെയുള്ള ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ വളരെ പരിതാപകരമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
കൊറോണ വൈറസ് ബാധിക്കുന്ന അഞ്ചു പേരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ടെന്ന് ലോകരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.ഗുരുതരാവസ്ഥയിലുള്ളവർക്ക് ജീവൻ നിലനിർത്താൻ വെന്റിലേറ്ററുകളുടെ സഹായം ആവശ്യമാണ്.അത്കൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിൽ രാജ്യങ്ങൾ വെന്റിലേറ്ററുകൾക്ക് വേണ്ടി മത്സരിക്കുകയാണ്.സമ്പന്ന രാജ്യങ്ങൾ കൂടുതൽ പണം നൽകി ഉപകരണങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ, ആഫ്രിക്ക പോലെയുള്ള ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്.1.2 കോടി ജനങ്ങളുള്ള ആഫ്രിക്കയിലെ സുഡാനിൽ ആകെയുള്ളത് 4 വെന്റിലേറ്ററുകളാണ്.
ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം 24 ലക്ഷത്തിനും മുകളിലാണ്.1.7 ലക്ഷത്തിലേറെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വെന്റിലേറ്ററുകളടെ അഭാവംഇപ്പോഴൊരു ആഗോള പ്രശ്നമായി മാറിക്കഴിഞ്ഞു.ഗുരുതരാവസ്ഥയിലുള്ള രോഗികൾ വർദ്ധിക്കുന്നതിനാൽ അമേരിക്കയുൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങൾ ആവശ്യത്തിന് വെന്റിലേറ്ററുകളും സുരക്ഷാ ഉപകരണങ്ങളുമില്ലാതെ നെട്ടോട്ടമോടുകയാണ്.













Discussion about this post