ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം നടന്നു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ അഞ്ച് ബിജെപി നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രിമാരായ രണ്ടു പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയവരാണ്. നരോത്തം മിശ്ര, തുളസിറാം സിലാവത്ത്, ഗോവിന്ദ് സിങ് രജ്പുത്, മീണ സിംഗ്, കമല്‍ പട്ടേല്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് മീണ സിംഗ്. ഗോവിന്ദ് സിംഗ്, തുളസിറാം എന്നിവര്‍ സിന്ധ്യയുടെ ക്യാമ്പില്‍ നിന്നുള്ളവരാണ്.
ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
Madhya Pradesh: BJP leaders Narottam Mishra, Kamal Patel, Meena Singh, Tulsi Silawat and Govind Singh Rajput took oath as ministers, at the state cabinet expansion ceremony in Bhopal today. pic.twitter.com/RBEJk449Bk
— ANI (@ANI) April 21, 2020











Discussion about this post