കോവിഡ് പ്രതിരോധം വിലയിരുത്താനുള്ള കേന്ദ്രസർക്കാരിന്റെ ദൗത്യസംഘത്തിന് സമ്പൂർണ പിന്തുണ നൽകുമെന്നു മമത സർക്കാർ.കേന്ദ്രസർക്കാർ നിയുക്ത സംഘത്തിന് ബംഗാൾ സർക്കാർ യാതൊരുവിധ പിന്തുണയും സഹകരണവും നൽകുന്നില്ലെന്നതിന് കേന്ദ്രസർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഇത് കാണിച്ച് കേന്ദ്ര ഹോം സെക്രട്ടറി അജയ് ബല്ല ബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിൻഹയ്ക്ക് കത്തയച്ചിരുന്നു.എന്നാൽ, അപ്രതീക്ഷിതമായി എത്തിയ കാരണമാണ് സംസ്ഥാന സർക്കാരിന് വേണ്ട കരുതൽ എടുക്കാൻ കഴിയാതിരുന്നത് എന്ന് മറുപടി നൽകിയ ചീഫ് സെക്രട്ടറി, സംസ്ഥാന സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കേന്ദ്രസർക്കാരിന് ഉറപ്പു കൊടുത്തു. സർക്കാർ പ്രതിനിധികൾ ദൗത്യസംഘവുമായി ബന്ധപ്പെട്ടുവെന്നും, നഗരത്തിലെ കോവിഡ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും പരിശോധന നടത്താനും വേണ്ട സർവ സഹായസഹകരണങ്ങളും നൽകുമെന്നും ചീഫ് സെക്രട്ടറി സർക്കാരിനെ ഉദ്ധരിച്ച് മറുപടി കൊടുത്തു.
Discussion about this post