രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ള സംസ്ഥാനങ്ങളിൽ ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്. ഗുജറാത്തിൽ നിലവിൽ കോവിഡ് രോഗബാധിതർ 2,272 പേരാണ്.സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം 95 ആയി,19 പേരാണ് ഇന്ന് മരിച്ചത്.
രോഗബാധിതരുടെ എണ്ണം 1,500-നോട് ടുക്കുന്ന അഹമ്മദാബാദ് നഗരമാണ് സംസ്ഥാനത്ത് രോഗവ്യാപനത്തിൽ ഒന്നാമത്.ഇന്ന് മാത്രം അഹമ്മദാബാദിൽ 61 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.5,221 രോഗബാധിതരും 251 മരണവുമായി മഹാരാഷ്ട്രയാണ് രോഗബാധയിൽ ഏറ്റവും മുന്നിൽ.
Discussion about this post