സ്ഥലപരിമിതിയെന്ന കാരണം പറഞ്ഞ് ഭക്ഷ്യ കിറ്റുകൾ സൂക്ഷിക്കുന്നത് പാർട്ടി ഓഫീസുകളിൽ.ബിജെപി അടക്കമുള്ള മറ്റു രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് രംഗത്തെത്തിയ ഉദ്യോഗസ്ഥർ കിറ്റുകൾ പാർട്ടി ഓഫീസിൽ നിന്നും മാറ്റി.റേഷൻ കടകളിലൂടെ ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള സർക്കാർ ഭക്ഷ്യകിറ്റുകളാണ് ചങ്ങനാശ്ശേരിയിലെ മാടപ്പള്ളി സിപിഎം ഓഫീസിൽ സൂക്ഷിച്ചിരുന്നത്.
വൈക്കം ടിവി പുരത്തു നൂറോളം കിറ്റുകൾ സൂക്ഷിച്ചിരുന്നത് സിപിഐ ഓഫീസിലായിരുന്നു. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പോലീസുകാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കിറ്റുകൾ പാർട്ടി ഓഫീസുകളിൽ നിന്നും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകകയായിരുന്നു.സ്കൂളുകൾ അടക്കം നിരവധി സർക്കാർ കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് സ്ഥലപരിമിതി എന്ന ന്യായം പറഞ്ഞു ഭക്ഷ്യകിറ്റുകൾ പാർട്ടി ഓഫീസുകളിൽ സൂക്ഷിക്കുന്നത്.
Discussion about this post