തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലു പേർക്കും കോഴിക്കോട് 2 പേർക്കും കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് എട്ടുപേർ രോഗമുക്തി നേടി. കാസര്‍ഗോഡ് 6, മലപ്പുറം, കണ്ണൂര്‍ 1 വീതം കേസുകള്‍ നെഗറ്റീവ് ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേര് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 2 പേര് വിദേശത്തു നിന്നെത്തി. സമ്പര്‍ക്കം വഴി നാലു പേര്‍ക്കും രോഗം ബാധിച്ചു. 447 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേര് ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Discussion about this post