ബീജിംഗ്: അമേരിക്ക ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കിയതിന് പിന്നാലെ ചൈന ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളർ അനുവദിച്ചു. ചൈന സാധാരണ അനുവദിക്കുന്നതിലും അധികം തുകയാണിത്.കോവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ ലോകാരോഗ്യ സംഘടനയെ സഹായിക്കുകയാണ് ഇത് വഴി ചൈനയുടെ ഉദ്ദേശമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു. മാർച്ചിൽ ലോകാരോഗ്യ സംഘടനക്ക് രണ്ട് കോടി ഡോളർ അനുവദിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഈ അധിക സഹായം.
കോവിഡ് വിഷയത്തിൽ ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചതിനെ തുടർന്ന്, അമേരിക്ക ലോകാരോഗ്യ സംഘടനക്കുള്ള സഹായധനം നിർത്തലാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് ചൈന കൂടുതൽ തുക വാഗ്ദാനം ചെയ്തത്.കോവിഡ് ബാധയിൽ ആഗോളവ്യാപകമായി 1.84 ലക്ഷം പേരാണ് മരിച്ചത്.26 ലക്ഷത്തിലും അധികം പേർക്ക് രോഗബാധയേറ്റിരുന്നു













Discussion about this post