കോവിഡ് രോഗബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് സൗജന്യ ചികിത്സ നൽകണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് പശ്ചിമബംഗാൾ സർക്കാർ നിർദേശം.വ്യാഴാഴ്ച ഉച്ചയോടെയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചികിത്സയുടെ പരിപൂർണ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മമത സർക്കാർ അറിയിച്ചു.
ദിവസവേതന തൊഴിലാളികൾക്ക് 1000 രൂപ വീതം മാസ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. പശ്ചിമബംഗാളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 456 ആയി. സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് ഇതുവരെ 15 പേർ മരിച്ചു.
Discussion about this post