കണ്ണൂര്‍: ഹൈക്കോടതി ജഡ്ജിക്കെതിരെ ‘ശുഭന്’ പരാമര്‍ശം നടത്തിയതിന് നാലാഴ്ചത്തെ തടവ് ശിക്ഷ ലഭിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന് തിങ്കളാഴ്ച കീഴടങ്ങും. സുപ്രീംകോടതിയുടെ കമ്മീഷന് വാറണ്ട് ഹൈക്കോടതി മുഖേന ഇന്ന് കണ്ണൂരിലെത്തിച്ചു. തുടര്‍ന്ന് വാറണ്ട് ലഭിച്ച വിവരം ജയരാജനെ പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മറ്റന്നാള്‍ കീഴടങ്ങാമെന്ന് ജയരാജന് അറിയിക്കുകയായിരുന്നു.
അതേസമയം ജയരാജന്റെ തടവു ശിക്ഷ മൗലികാവകാശങ്ങള്‍ക്കുള്ള പോരാട്ടത്തിന്റെ ഭാഗമാക്കി മാറ്റാനാണ് സി.പി.എമ്മിന്റെ നീക്കം. ജയരാജന്റെ ജയില്‍ പ്രവേശനത്തെ പോരാട്ട സമരത്തിന്റെ ഭാഗമാക്കി മാറ്റാനാണ് സി.പി.എം ആലോചിക്കുന്നത്. ജയരാജനെ ജയിലിലേക്ക് യാത്രയാക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുമുണ്ടാകും. അതുപോലെ ജയില്‍ മോചനവും ചരിത്ര സംഭവമാക്കി മാറ്റാനാണ് സി.പി.എം ഉദ്ദേശിക്കുന്നത്. പാതയോരങ്ങളിലെ പ്രകടനവും പൊതുയോഗവും നിരോധിച്ച വിധി ന്യായത്തെ വിമര്‍ശിക്കുക മാത്രമാണ് ജയരാജന് ചെയ്തതെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post