അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ സ്വദേശി തൊഴിലാളികളെ തിരികെയെത്തിക്കാൻ ആരംഭിച്ച് യുപി സർക്കാർ.ലോക്ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെയാണ് സർക്കാർ സംസ്ഥാനത്തേയ്‌ക്ക് തിരിച്ചെത്തിക്കുന്നത്.
82 ബസ്സുകളിൽ ആയി ഹരിയാനയിൽ നിന്നും ആദ്യ സംഘത്തെ തിരികെ എത്തിച്ചു കഴിഞ്ഞുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി സ്ഥിരീകരിച്ചു. ഏകദേശം 2,224 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്.11,000 തൊഴിലാളികൾ കൂടി ഞായറാഴ്ച പ്രത്യേക ബസുകളിൽ ഹരിയാനയിൽ നിന്ന് പുറപ്പെടും.
Discussion about this post