Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബിരിയാണി കഴിച്ച പണം സർക്കാരിലേക്ക് എത്തുന്നില്ല;  70,000 കോടിയുടെ തട്ടിപ്പ് പിടിച്ച് എഐ; പ്രമുഖ ബിരിയാണി ശൃംഖലകൾ കുടുക്കിൽ

by Brave India Desk
Feb 19, 2026, 04:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബിരിയാണി പ്രേമികളെയും നികുതി വകുപ്പിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് രാജ്യത്ത് വൻ ബില്ലിംഗ് തട്ടിപ്പ് പുറത്ത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് പ്രമുഖ ബിരിയാണി ശൃംഖലകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഏകദേശം 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. എഐ, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. റെസ്റ്റോറന്റുകളിലെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ കൃത്രിമം കാണിച്ച് വിറ്റുവരവ് കുറച്ചുകാണിച്ചാണ് ഈ വൻ തട്ടിപ്പ് നടത്തിയത്. ഹൈദരാബാദിലെ ബിരിയാണി ഹബ്ബുകളിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ രാജ്യവ്യാപകമായ ഒരു വലിയ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിച്ചിരിക്കുകയാണ്.

കഴിഞ്ഞ നവംബറിൽ ഈ ബിരിയാണി ശൃംഖലകളുടെ മുപ്പതോളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സ്ഥാപന ഉടമകളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളാണ് നിർണ്ണായകമായത്. റെസ്റ്റോറന്റുകളിൽ ഉപയോഗിക്കുന്ന ‘പോയിന്റ് ഓഫ് സെയിൽ’ (POS) സോഫ്റ്റ്‌വെയറിൽ വിൽപന രേഖകൾ മൊത്തമായി ഡിലീറ്റ് ചെയ്യാനുള്ള പ്രത്യേക സൗകര്യം (Bulk Delete) ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. 30 ദിവസത്തെ വരെയുള്ള കണക്കുകൾ ഒന്നിച്ച് മായ്ച്ചു കളയാൻ ഇതിലൂടെ സാധിക്കും. ഇങ്ങനെ വിൽപന കുറച്ചുകാണിച്ച് കോടിക്കണക്കിന് രൂപയുടെ നികുതിയാണ് വെട്ടിച്ചത്. ഏകദേശം 60 ടെറാബൈറ്റോളം വരുന്ന ഡിജിറ്റൽ ഡാറ്റയാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.

Stories you may like

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

രാജ്യത്തുടനീളമുള്ള 1.7 ലക്ഷത്തോളം റെസ്റ്റോറന്റ് ഐഡികളിൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. 2019-20 കാലഘട്ടം മുതൽ ഇത്തരത്തിൽ 70,000 കോടി രൂപയുടെ വിൽപന രേഖകൾ മറച്ചുവെച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 5,000 കോടിയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്. യുപിഐ വഴി നടന്ന പണമിടപാടുകൾ പല അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ലെങ്കിലും, മായ്ച്ചു കളഞ്ഞ ഡാറ്റ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖ ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Tags: Biryani Chains
Share
Tweet
Send
Share

Latest stories from this section

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

Latest News

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies