മലപ്പുറം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം നടത്തിയ ഏഴ് പേർ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചെട്ടിപ്പടിയിലെ ഹെല്‍ത്ത് സെന്‍ററിന് സമീപമുള്ള പള്ളിയില്‍ രാത്രിയിലാണ് തറാവീഹ് നമസ്കാരം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍ റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതോടെ ഇറങ്ങിയോടിയ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പരിശോധനകൾ ഇനിയും തുടരുമെന്നും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പരപ്പനങ്ങാടി പൊലീസ് വ്യക്തമാക്കി.
Discussion about this post