കൊൽക്കത്ത : കോവിഡ് ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മരിച്ചു.ഡോ. ബിപ്ലവ് കാന്തിദാസ് ഗുപ്‌തയാണ് ഇന്നലെ രാത്രി മരിച്ചത്. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇതു വരെ പശ്ചിമ ബംഗാളിൽ 611 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ 105 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.രോഗ വ്യാപനത്തിന്റെ സാധ്യത ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യമായത് കൊണ്ട് തന്നെ പശ്ചിമ ബംഗാളിൽ കനത്ത ജാഗ്രതയാണുള്ളത്.കോവിഡ് ബാധിച്ച് സംസ്ഥാനത്തിതു വരെ പതിനെട്ടു പേരാണ് മരിച്ചത്. ലോക്ക്ഡൗൺ ഇനിയും നീട്ടണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ സർക്കാർ പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post