മഹാരാഷ്ട്ര : മുംബൈയിൽ കോവിഡ് ബാധിച്ച് രണ്ടു പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടു.മുംബൈ പോലീസിൽ ആദ്യമായാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഉന്നത തല ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
ഹെഡ് കോൺസ്റ്റബിൾമാരായ സന്ദീപ് സുർവേ,ചന്ദ്രകാന്ത് പെണ്ടുർക്കർ എന്നിവരാണ് കോവിഡ് ബാധിച്ചു മരിച്ചത്.രണ്ട് ദിവസത്തിനുള്ളിൽ മുംബൈ പൊലീസിന് നഷ്ട്ടപ്പെട്ടത് ധീരരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണെന്ന് മുംബൈ പോലീസ് കമ്മീഷ്ണർ പരംബിർ സിംഗ് അഭിപ്രായപ്പെട്ടു.
മരിച്ച ഉദ്യോഗസ്ഥർക്ക് എങ്ങിനെയാണ് കോവിഡ് ബാധ ഉണ്ടായതെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞട്ടില്ല.ഇതേ തുടർന്ന് അവരുടെ അടുത്ത ബന്ധുക്കളെയും കൂട്ടുകാരെയും പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്.മരിച്ച പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പോലീസുകാരെയും മുൻകരുതലുകളോടെ വീടുകളിൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത് വരെ 40 പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post