സോണിയ ഗാന്ധിയെ പേരെടുത്തു പറഞ്ഞു വിമർശിച്ചതിന് മുതിർന്ന മാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ചാനൽ ഉടമയുമായ അർണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ 11 മണിക്കൂറായി അർണബിനെ തുടർച്ചയായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.ഒരു രാഷ്ട്രീയ നേതാവിനെ വിമർശിച്ചതിന് പേരിൽ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ മാധ്യമപ്രവർത്തകൻ ഇത്രയധികം വേട്ടയാടപ്പെടുന്നതിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് പോലും മൗനം പാലിക്കുകയാണെന്നത് സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.ഇതിനെ തുടർന്ന് അർണബ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടിരുന്നു.
പാൽഘർ ആൾക്കൂട്ടക്കൊല പറ്റി സോണിയ ഗാന്ധി മൗനം പാലിക്കുന്നതിനെ വിമർശിച്ചതിനാണ് അർണബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നൂറോളം കേസുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമപ്രവർത്തകനു മേൽ ചുമത്തപ്പെട്ടു കഴിഞ്ഞു.അർണബിന് കീഴിലുള്ള റിപ്പബ്ലിക് ചാനൽ രാജ്യത്തെ ഏറ്റവും റേറ്റിങ്ങ് ഉള്ള ചാനലാണ്.അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി അർണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ച് മൂന്നാഴ്ചത്തെ ഇന്ററിം പ്രൊട്ടക്ഷൻ വാങ്ങിയിരുന്നു
Discussion about this post