കോവിഡ്-19 രോഗബാധയേറ്റ് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ജില്ലയിലെ വെളിയന്നൂർ സ്വദേശിയായ അനൂജ് കുമാറാണ് മരിച്ചത്.നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന അനൂജിന് 44 വയസ്സായിരുന്നു.
അമേരിക്കയിലെ ചിക്കാഗോയിൽ ദിവസങ്ങളായി കോവിഡ്-19 രോഗബാധയേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റൊരു മലയാളിയും ഇന്ന് മരിച്ചിട്ടുണ്ട്. കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യൻ വല്ലാത്തറയ്ക്കലാണ് മരിച്ചത്.
Discussion about this post